ബിജെപി എംപിക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ കേസ് ; ഹരിയാനയിൽ പോലീസ് സ്റ്റേഷൻ ഉപരോധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹിസാറിൽ ബിജെപി എംപി നേരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ഹരിയാന പോലീസ് കേസ് എടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കർഷകന്‍റെ നില ഗുരുതരമായി തുടരുന്നതിനിടയിലാണ് മൂന്ന് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം കർഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കർഷകർ ഇന്ന് നർനൗണ്ട് പോലീസ് സ്റ്റേഷൻ ഉപരോധിക്കും.

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയിൽ കർഷക പ്രതിഷേധം സംഘർഷത്തിലെത്തുന്നത്. ഹിസാറിൽ ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജൻഗറെ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. കർഷകസമരം നടത്തുന്നത്  തൊഴിൽ ഇല്ലാത്ത മദ്യപന്മാരായണെന്ന എംപിയുടെ  പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. ഹിസാറിലെ നർനൗണ്ടിൽ എത്തിയ എംപിയെ  കർഷകർ തടയുകയായിരുന്നു. ഇതോടെ പോലീസ് ലാത്തിവീശി.

സംഘർഷത്തിനിടെ കാറിന്റെ ചില്ല് തകർന്നു. രണ്ട് കർഷകർക്ക് ഗുരുതരപരിക്കേറ്റെന്ന് കർഷകസംഘടനകൾ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാര്‍ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബി ജെ പി പരിപാടിക്കിടെയാണ്  മറ്റൊരു സംഘർഷമുണ്ടായത്. പരിപാടിക്കായി കഴിഞ്ഞ ദിവസം ഇവിടുത്തെ ക്ഷേത്രത്തിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവർ ഉൾപ്പെടെ നേതാക്കളെ കർഷകർ തടഞ്ഞുവെക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....