തിരിഞ്ഞുനോക്കാതെ മക്കൾ ; പുഴുവരിച്ച നിലയിൽ നൂറു വയസുകാരിയായ അമ്മയുടെ മൃതദേഹം – കേസെടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം പട്ടാഴിയിൽ ആറു മക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മക്കൾക്കെതിരെ കേസടുത്തേക്കും. നൂറു വയസുള്ള അമ്മയുടെ മരണം പുറം ലോകമറിയാൻ വൈകിയത് മക്കളുടെയും മറ്റ് ബന്ധുക്കളുടെയും അനാസ്ഥ കൊണ്ടൊണെന്നാണ് വിമർശനം. പട്ടാഴി സ്വദേശിനി ജാനകിയമ്മ എന്ന നൂറു വയസുകാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്നു ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. ജാനകിയമ്മയുടെ ആറു മക്കളിൽ മൂന്നു പേർ ജീവിച്ചിരിപ്പുണ്ട്. മരുമക്കളും  ചെറുമക്കളും ഉൾപ്പെടെ മറ്റ് ബന്ധുക്കളും അടുത്തു തന്നെയുണ്ട്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന മകനൊപ്പമായിരുന്നു ജാനകി അമ്മയുടെ താമസം. എന്നിട്ടും മറ്റ് മക്കളോ ബന്ധുക്കളോ അമ്മയുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊവിഡ് ബാധിതയായിരുന്ന ജാനകി അമ്മയുടെ മരണ വിവരം പുറത്തറിയാൻ പോലും വൈകിയത് അടുത്ത ബന്ധുക്കളുടെ അശ്രദ്ധയാലാണെന്നും പരാതി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കൾക്കെതിരെ കേസെടുക്കാനുള്ള പോലീസ് ആലോചിക്കുന്നത്. വയോധികയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും തുടർ നടപടികളെന്ന് കുന്നിക്കോട് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...