പാകിസ്ഥാനില്‍ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചു – പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷന്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ്: വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവഹേളിച്ചെന്നാരോപിച്ച്‌ ആള്‍ക്കൂട്ടം പാകിസ്ഥാനില്‍ പോലീസ് സ്റ്റേഷന്‍ കത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാര്‍സദ്ദ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഖുര്‍ആന്‍ അവഹേളിച്ചു എന്നാരോപിച്ച്‌ പോലീസ് ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ചാര്‍സദ്ദയിലെ തങ്കി തഹസിലിലെ മന്ദാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി ചാര്‍സദ്ദയില്‍ നിന്നുള്ള നിയമ മന്ത്രി ഫസല്‍ ഷക്കൂര്‍ ഖാന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റ് ചെയ്ത വ്യക്തിയെ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനക്കൂട്ടം പോലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടുകയായിരുന്നു. പോലീസ് ജനക്കൂട്ടത്തിന്റെ ആവശ്യം നിഷേധിച്ചു. വൈകുന്നേരത്തോടെ ആള്‍ക്കൂട്ടത്തിന്റെ എണ്ണം വര്‍ധിക്കുകയും പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുമായിരുന്നു. പോലീസ് സ്റ്റേഷന്‍ ജനക്കൂട്ടം തീകൊളുത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അവര്‍ നശിപ്പിച്ചു – മന്ത്രി പറഞ്ഞു.

പ്രതിയെ വിട്ടു നല്‍കാതെ പിരിഞ്ഞുപോകില്ലെന്നു ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ജനക്കൂട്ടം കൂടുതല്‍ അക്രമാസക്തരായി. ജനക്കൂട്ടത്തെ പ്രതിരോധിക്കാന്‍ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നും പോലീസ് ഇവിടേക്കെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. പ്രതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ പോലീസിന് കഴിഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും. എന്നും നിയമം കൈയിലെടുക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

നിലവിലെ ക്രമസമാധാന നില കണക്കിലെടുത്തുകൊണ്ട് കസ്റ്റഡിയിലുള്ള ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാള്‍ക്കെതിരായ പരാതിയെക്കുറിച്ചും പോലീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി പോലീസ് കസ്റ്റഡിയിലാണെന്നും സുരക്ഷിതഞാനെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....