ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത് 18 കാരനും 19 കാരനും ; ഇരുവരും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. 19 കാരനായ അനന്ദു, 18കാരനായ നിതിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെയായിരുന്നു ഇവര്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയായിരുന്നു ഇവര്‍ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടത്തിയത്. വാഹനത്തില്‍ പോലീസ് സ്‌റ്റേഷന് മുന്‍പില്‍ എത്തിയ ഇവര്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു.

സംഭവ സമയം നിരവധി പരാതിക്കാരും പോലീസുകാരും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. ആര്യങ്കോട് പഞ്ചായത്തില്‍ കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ വ്യാപകമാകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്. കഞ്ചാവ് സംഘങ്ങളില്‍പ്പെട്ടവരാണ് ഇരുവരുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...