കേരളത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനെ പോലീസ് കരുതൽ തടങ്കലിലാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽപെട്ട് ജയിലാകുകയും പുറത്തിറങ്ങി വീണ്ടും മയക്കുമരുന്ന കച്ചവടം നടത്തുകയും ചെയ്യുന്ന തെക്കൻ കേരളത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനെ പോലീസ് കരുതൽ തടങ്കലിലാക്കി. മടവൂർ ഞാറയിൽകോണം കുന്നിൽ വീട്ടിൽ റിയാദ് (38) ആണ് ഡ്രഗ് ട്രാഫിക്കിങ് പ്രിവെൻഷൻ ആക്ട് പ്രകാരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലേക്ക് മാറ്റിയത്. 2022ൽ ഇയാൾ‌ വില്പനയ്ക്കെത്തിച്ച 94 ഗ്രാം എംഡിഎംഎയുമായി അയിരൂർ പോലീസും 49 ഗ്രാം എംഡിഎംഎയുമായി 2025 ജനുവരിയിൽ പൊഴിയൂർ പോലീസും റിയാദിനെതിരെ കേസെടുത്തിരുന്നു. ജ്യാമ്യത്തിലായിരുന്ന ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ഇയാൾ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞതായി പോലീസ് കണ്ടെത്തി.

അന്തർസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവറായി ജോലിനോക്കിയ പ്രതി ജോലിക്കിടെയും മയക്കുമരുന്ന് കടത്തിതായി കണ്ടെത്തി. തുടർന്നാണ് പ്രതിക്കെതിരെ മയക്കുമരുന്ന് കടത്തൽ തടയൽ നിയമപ്രകാരം നടപടി സ്വീകരിച്ചത്. പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലും നിരവധി എൻഡിപിഎസ് കേസുകളിലും ഇയാൾ പ്രതിയാണ്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും നാർകോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രദീപ്.കെ, വർക്കല ഡിവൈ.എസ്പി ഗോപകുമാർ എന്നിവരുടെയും നിർദ്ദേശപ്രകാരം പള്ളിക്കൽ ഇൻസ്പെക്ടർ ശ്യാം, ഡാൻസഫ് സബ് ഇൻസ്പെക്ടർമാരായ സാഹിൽ, ബിജുകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിനീഷ്, ഫാറൂഖ് എന്നിവരടങ്ങുന്ന സംഘമാണ് റിയാദിനെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...