കോട്ടയം: ജില്ലയില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവില്ല. മന്ത്രിതല അവലോകനയോഗത്തിന് ശേഷം മാത്രമായിരിക്കും ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമുണ്ടാകുക. സംസ്ഥാനത്ത് പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്ന് കോട്ടയം ജില്ലയിലെ മണര്‍കാടാണ്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഇതോടെ ലോക്ക്ഡൗണില്‍ അനുവദിച്ച ഇളവുകള്‍ നാളെ മുതല്‍ കോട്ടയംകാര്‍ക്ക് ലഭിക്കില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ അനുമതിയുണ്ടാകൂ. തലയോലപ്പറമ്പ് , അയമനം, വെള്ളൂര്‍, കിടങ്ങൂര്‍, മണര്‍കാട് പഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി. നഗരസഭകളിലെ ചിലവാര്‍ഡുകളും അതിതീവ്രമേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.