ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെ പോലിസ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം : എസ് ഡി പി ഐ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ മറവില്‍ ചിലയിടങ്ങളില്‍ പോലിസ് അമിതാധികാരം പ്രയോഗിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്കപ്പുറം പോലിസ് സ്വന്തം നിലയില്‍ ജനവിരുദ്ധ നടപടികള്‍ എടുക്കുന്നു. പോലിസിന്റെ അമിതാവേശം പലപ്പോഴായി ചൂണ്ടിക്കാണിച്ചപ്പോഴും നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

ഒരു പ്രകോപനവും ഇല്ലാതെയാണ് മനോഹരനെ പോലെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ നാട്ടില്‍ വെച്ച്‌ പോലീസ് ആക്രമിച്ചത്. പത്രപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുമ്പോഴും പോലിസ് രാജ് തുടരുന്ന സ്ഥിതിക്ക് ഈ സംഭവമെങ്കിലും ഗൗരവത്തില്‍ കണ്ട് ആക്രമിച്ച മുഴുവന്‍ പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബഷീര്‍  ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...