തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് പരാതികളിൽ കൂടുതൽ കേസുകളെടുക്കാൻ പോലീസ്. ജൂനിയർ വിദ്യാർത്ഥി ഏബലിന് എതിരെ പരാതിയുമായി നിരവധി സീനിയർ വിദ്യാർത്ഥിനികൾ രംഗത്തെത്തി. ആറുമാസം മുൻപ് പരാതി നൽകിയിട്ടും പോലീസ് ഇടപെട്ടില്ലെന്ന് വിദ്യാർത്ഥിനി  പറഞ്ഞു.12 ഓളം പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം വഴികൈമാറി. നിലവിൽ ഒരു കേസ് മാത്രമാണ് മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്തത് ഇതിൽ ഏബന് ജാമ്യവും ലഭിച്ചിരുന്നു. കൂടുതൽ പെൺകുട്ടികൾ പോലീസിൽ മൊഴി നൽകിയതോടെ ഇന്ന് 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ആറുമാസം മുമ്പേ സൈബർ പോലീസിന് പരാതി നൽകിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

പോലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്നും പരാതിക്കാരി. കൂടുതൽ പരാതികൾ ലഭിച്ചിട്ടും മെഡിക്കൽ കോളേജ് പോലീസ് മൊഴിയെടുക്കാനോ പ്രത്യേകം എഫ്ഐആർ എടുക്കാനോ തയ്യാറായിരുന്നില്ല. പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ രാത്രി മെഡിക്കൽ വിദ്യാർഥികൾ സ്റ്റേഷനിൽ ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രത്യേകം എഫ്ഐആർ എടുക്കാം എന്ന് ഉറപ്പു നൽകിയതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....