പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസ് തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസ് തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി കള്ളമെന്ന് തെളിഞ്ഞതോടെയാണ് പോലീസിന്റെ ഈ നീക്കം. കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുവാനുള്ള സാധ്യതയുമുണ്ട്. സംഭവത്തില്‍ രണ്ട് പോക്സോ കേസുകളാണ് കൂടല്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്തത്. സഹപാഠിയായ പെണ്‍കുട്ടി അടക്കം 11 പേരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ കഴമ്പില്ലെന്ന് കണ്ടതോടെ ഇവരെയെല്ലാം പോലീസ് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴും പീഡനം നടന്നതായി തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി മാറ്റി പറഞ്ഞതാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടാകാന്‍ കാരണം. പെണ്‍കുട്ടിക്ക് ഉണ്ടായ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സഹപാഠികളെ കുടുക്കാന്‍ കളവ് പറഞ്ഞതാണ് ഈ കേസിന് കാരണമായതെന്ന് പിന്നീട് തെളിഞ്ഞു. എന്നാല്‍ ഇത് മാത്രമാണോ കാരണം അല്ലെങ്കില്‍ ഈ പെണ്‍കുട്ടിക്ക് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നത് കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് അന്വേഷിച്ച് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് കൂടല്‍ പോലീസ് ഒരുങ്ങുന്നത്.

ഇതിനിടെയാണ് സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഇരുപതുകാരനെ കൂടല്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന ആരോപണമുയര്‍ന്നത്‌. ഹൃദ്രോഗിയായ യുവാവിനെ കൂടല്‍ എസ്.ഐ അടക്കമുള്ളവര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കിയതായാണ് ആരോപണം. കാലില്‍ അടക്കം ചൂരല്‍ ഉപയോഗിച്ച് പോലീസ് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും യുവാവ് പരാതി നല്‍കിയിട്ടുണ്ട്. പോലീസിന് എതിരെ നടപടി എടുക്കാനുള്ള സാധ്യത ഏറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...