കൊല്ലം : കൊല്ലം തെക്കുംഭാഗത്ത് പോലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണഭവനിൽ നവീൻ കൃഷ്ണനെയാണ് കാണാതായത്. തൃശ്ശൂർ പോലീസ് ട്രെയിനിംഗ് ക്യാപിൽ പരിശീലനത്തിലായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ തെക്കുംഭാഗം സ്റ്റേഷനിലായിരുന്നു നവീന് ഡ്യൂട്ടി.
ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ചും, കെട്ടിത്തൂങ്ങിയും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നിന്നും പുറത്തുപോയ നവീനെ കായൽ തീരത്ത് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫയർഫോഴ്സും പോലീസും കായലിൽ തിരച്ചിൽ തുടരുകയാണ്.