കൊല്ലം : പുനലൂരില്‍ രോഗിയുടെ വാഹനം പോലീസ് തടഞ്ഞു. ഒരു കിലോമീറ്ററോളം രോഗിയെ ചുമന്ന് മകന്‍ വാഹനത്തിലെത്തിച്ചു. ആവശ്യമായ രേഖകളില്ലാതെയാണ് വാഹനവുമായി എത്തിയതെന്നാണ് പോലീസ് വാദം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂർ തൂക്കു പാലത്തിനടുത്താണ് സംഭവം.
താലൂക്കാശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയായ പിതാവിനേയും കൊണ്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. വാഹനം പോലീസ് തടഞ്ഞപ്പോള്‍ രേഖകൾ കാണിച്ചെങ്കിലും കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു. എന്നാൽ ഇവരുടെ പക്കൽ ആശുപത്രി രേഖകൾ ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അത്യാവശ്യക്കാരേപ്പോലും പോലീസ് കടത്തിവിടുന്നില്ലെന്നു നാട്ടുകാരും പരാതി പറയുന്നു.