‘വിത്ത് വണ്ടിയുമായി’ കൊടുമണ്‍ കൃഷിഭവന്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ലോക്ക്ഡൗണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ വിത്തുവണ്ടിയുമായി അടൂര്‍ മണ്ഡലത്തിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിത്ത് വണ്ടി പുറപ്പെട്ടു.

കൃഷിവകുപ്പില്‍ നിന്നും ലഭ്യമായ വിത്തുകള്‍ പഞ്ചായത്തിലെ 18 വാര്‍ഡിലുമുള്ള കര്‍ഷകരിലേക്കു വണ്ടിയില്‍ എത്തിച്ചു നല്‍കും. കര്‍ഷകര്‍ കൂട്ടമായി കൃഷിഭവനില്‍ എത്തുന്നത് ഒഴിവാക്കുക, ലോക്ക് ഡൗണ്‍ മൂലം കൃഷിഭവനില്‍ എത്താന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് വിത്തുകള്‍ ലഭ്യമാക്കുക എന്നിവയാണ് വിത്തുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയാണ് കര്‍ഷകരിലേക്കു വിത്തുകള്‍ എത്തിക്കുന്നത്. ഓരോ വീടുകളിലും ആവശ്യമായ എല്ലാ പച്ചക്കറികളും ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സര്‍ക്കാര്‍ കൃക്ഷിവകുപ്പ് മുഖേന എല്ലാ വീടുകളിലും പച്ചക്കറിവിത്ത് എത്തിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...