ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളത്തില്‍ ഇക്കുറി ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് ഈ വര്‍ഷം മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ എം. മൊഹാപത്ര അറിയിച്ചു.

ഈ വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുന്നതും പിന്‍വാങ്ങുന്നതുമായ തീയതികളില്‍ മാറ്റമുണ്ടാവുമെന്ന് ഭൗമ വകുപ്പ് സെക്രട്ടറി എം. രാജീവന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോങ് പീരിയഡ് ആവറേജ് ഇത്തവണ നുറു ശതമാനം ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതിനര്‍ഥം രാജ്യത്ത് മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ്. ഇതില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും ഡയറക്ടര്‍ ജനറല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...