കൈപ്പട്ടൂര്‍ അമ്മന്‍കോവില്‍ ക്ഷേത്രത്തിലെ വിഷു ആഘോഷത്തിന്റെ പണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിഷു ആഘോഷങ്ങള്‍ ഒഴിവാക്കി പണം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാമെന്നത് ഭക്തജനങ്ങളുടെയും ക്ഷേത്രഭാരവാഹികളുടെയും കൂട്ടായ തീരുമാനമായിരുന്നു. കൈപ്പട്ടൂര്‍ അമ്മന്‍കോവില്‍ ക്ഷേത്രത്തിലെ ഇത്തവണത്തെ വിഷു ആഘോഷങ്ങള്‍ക്കായി സമാഹരിച്ചു കരുതിയിരുന്ന 50,000 രൂപയാണ് കോവിഡ് പ്രതിരോധപ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ അനുബന്ധ വസ്തുക്കള്‍ വാങ്ങി ജില്ലാ കളക്ടര്‍ പി.ബി.നൂഹിനു കൈമാറിയത്.

കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, സിറിഞ്ച്, ആന്റി സെപ്റ്റിക് ലിക്വിഡ് തുടങ്ങി വിപണിയില്‍ നിലവില്‍ ലഭ്യമായ മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങി ക്ഷേത്രത്തിന്റെ പേരില്‍ കൈമാറിയത്. ക്ഷേത്രഭാരവാഹികളായ എസ്.രതീഷ്‌കുമാര്‍, സി.ജെ.അനില്‍കുമാര്‍, ടി.എസ്.അനില്‍കുമാര്‍ എന്നിവരാണ് മെഡിക്കല്‍ അനുബന്ധ വസ്തുക്കള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...