ഇന്ധനത്തിന് കാശില്ലാതെ പോലീസ് വാഹനങ്ങളും പ്രതിസന്ധിയില്‍ ; പലയിടത്തും നൈറ്റ് പെട്രോളിംങ്ങും നിന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പോലീസ് വാഹനങ്ങള്‍. പണം നല്‍കാതെ ഇന്ധനം ഇല്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഡീസല്‍ അടിച്ച വകയില്‍ പമ്പുകള്‍ക്ക് രണ്ട് മാസം മുതല്‍ ഒരുവര്‍ഷത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പെട്രോളിംഗ് നിര്‍ത്തി.  നല്‍കാനുള്ള കുടിശ്ശിക ഭീമമായതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. അടിച്ച ഇന്ധനത്തിന് പണം നല്‍കാതെ വന്നതോടെ പോലീസ് വാഹനങ്ങള്‍ പലതും പാര്‍ക്കിംഗിലാണ്. രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശിക നല്‍കാനുണ്ട്. തിരുവനന്തപുരം റൂറല്‍ മേഖലയിലെ കണക്കെടുത്താല്‍ കിളിമാനൂരില്‍ മാത്രം രണ്ടു പമ്പുകള്‍ക്ക് നല്‍കാനുള്ളത് 10 ലക്ഷം, ആറ്റിങ്ങള്‍ ആറു ലക്ഷം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 10 ലക്ഷം വീതം. ഇങ്ങനെ പോകുന്നു കണക്കുകള്‍. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പെട്രോളിംഗ് നിര്‍ത്തി. അടിയന്തിര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുിചക്ര വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. കൈയില്‍ നിന്ന് പണം എടുത്ത് വണ്ടി ഓടുന്ന സ്‌റ്റേഷനുകളുമുണ്ട്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശന പരിഹാരം കണ്ടില്ലെങ്കില്‍ പോലീസിന്റെ ദൈനംദിന പ്രവര്‍ത്തികളെ അടക്കം പ്രതികൂലമായി ബാധിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...