ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ചു ; തൃശ്ശൂരിൽ പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: തൃശ്ശൂരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. രാമവർമപുരം പോലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി ഒത്തുതീർപ്പാക്കാൻ പാലക്കാട്ടേയും കാസർകോട്ടേയും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കൾ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു.

ഫേസ്ബുക്ക് വഴിയാണ് കാസർകോട് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പോലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തൃശൂർ രാമവർമപുരം പോലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ അറിഞ്ഞത്. തൃശൂരിൽ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്.

തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം പാലക്കാട്, കാസർകോട് ജില്ലകളിലെ ചില സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ എത്തി സംസാരിച്ചു. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിക്കുന്നു. സ്ത്രീ പീഡന പരാതിയിൽ ഇടപ്പെട്ട സി.പി.എം. നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...