മംഗളൂരു : ബലാത്സംഗക്കേസിലെ ഇരയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ശിവരാജിനെ കോടതി റിമാൻഡ് ചെയ്തു. ശിവരാജിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി ജില്ല പോലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ശിവരാജിനെ പോലീസ് അറസ്റ്റു ചെയ്തത്. ശിവരാജിനെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വെസ്റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐ.ജി.പി) ദേവജ്യോതിറെയും ദക്ഷിണ കന്നഡ ജില്ല പോലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനെയും കടബ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ശിവരാജിനെയും ഇയാളുടെ സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു.