അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനം ; കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ജില്ലയിലെ മേലിലയിൽ അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനമെന്ന് പരാതി. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മേലില സ്വദേശിനി അഞ്ജു രാജനും അമ്മ ഇന്ദിരയുമാണ് പരാതിക്കാർ. അയൽവാസിയായ മനു നടുറോഡിൽ വെച്ച് മർദ്ദിക്കുകയായിരുന്നെന്ന് ഇരുവരും പറയുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപം പശുവിനെ കുളിപ്പിച്ച് കൊണ്ടിരുന്നപ്പോൾ അതുവഴി വന്ന മനു അസഭ്യം പറഞ്ഞു കൊണ്ട് കപ്പയുടെ കമ്പു ഉപയോഗിച്ച് അഞ്ജുവിന്റെ കൈക്കും പുറത്തും അടിക്കുകയും മർദ്ദനം തടയാൻ ശ്രമിച്ച അമ്മ ഇന്ദിരയെ തള്ളിയിടുകയും ചെയ്തെന്നാണ് പോലീസിന് ലഭിച്ച പരാതി.

വിവാഹ മോചിതയാണ് അഞ്ജു. വിവാഹ മോചനം ലഭിച്ച ഘട്ടത്തിൽ ഭർതൃ വീട്ടുകാർ നൽകിയ പണത്തിൽ നിന്ന് ആറു ലക്ഷം രൂപ മനുവിന് കടമായി നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനായിരുന്നു മർദ്ദനമെന്ന് ഇരുവരും പറഞ്ഞു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് മനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...