കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ കടയില്‍നിന്ന് പത്ത് കിലോയോളം മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന് കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന്‍ മോഷ്ടിച്ചത്.

സ്‌കൂട്ടര്‍ കടയുടെ സമീപം നിര്‍ത്തി പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്.  സംഭവത്തിന് ശേഷം  ശിഹാബ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...