കൊച്ചി : ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പോലീസുകാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കൊച്ചി മെട്രോ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് ആര്‍ ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
മെയ് 14 നാണ് അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടന രാവിലെ 10 മുതല്‍ 11 വരെ ഒപികള്‍ ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.