പീഡനക്കേസിലെ പ്രതിയായ പോലീസുകാരന്‍ 11 മാസത്തിനു ശേഷം കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥൻ 11 മാസത്തിന് ശേഷം കീഴടങ്ങി. വലിയമല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന എസ്.എസ് അനൂപ് ആണ് വിതുര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പാലോട് കള്ളിപ്പാറ സ്വദേശിയാണ് 40കാരനായ അനൂപ്. പീഡന പരാതിയിൽ ജനുവരിയിലാണ് അനൂപിനെതിരെ കേസെടുത്തത്. തുടർന്ന് അനൂപിനെ സസ്പെന്റ് ചെയ്തു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കവേ കോടതി നിർദേശ പ്രകാരമാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത്. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് നാല് വർഷം മുമ്പ് പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകാൻ എത്തിയിരുന്നു. അന്ന് അനൂപ് വിതുര സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇയാൾ പെൺകുട്ടിയുടെ അമ്മയുമായി സൌഹൃദം സ്ഥാപിക്കുകയും ഇവരുടെ വീട്ടിൽ നിത്യ സന്ദർശകനുമായി. ഇതിനിടെയാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. പോലീസുകാരനെതിരെയാണ് പരാതി നൽകിയത് എന്നതിനാൽ ഒത്തുതീർപ്പുകള്‍ക്ക് പലരീതി ശ്രമം നടന്നിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...