സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഇരുപതിലധികം സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് ആണ് പത്തൊമ്പത്കാരനെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇയാളുടെ വലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലകുര്‍ത്തി അജയ് എന്ന യുവാവാണ് വിവിധ പേരുകളില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉണ്ടാക്കി യുവതികള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും തുടര്‍ന്ന് ഏതാനും നാളുകള്‍ കൊണ്ട് അവരെ വശത്താക്കുകയും ചെയ്യുന്നത്.

പിന്നീട് സംഭാഷണം പതിയെ ലൈംഗികതയിലേക്ക് വഴി മാറ്റും. ശേഷം ഇയാള്‍ പെണ്‍കുട്ടികളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ സ്വന്തമാക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ നവംബര്‍ 29ന് ഇയാള്‍ ഉപദ്രവിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്തതായി പരാതി ലഭിച്ചുവെന്ന് സിസിഎസ് ജോയിന്റ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അജയ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഇന്‍സ്റ്റഗ്രാമിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങിയ പെണ്‍കുട്ടി ആദ്യം 3000 രൂപ നല്‍കി. എന്നാല്‍, പിന്നീട് 6000 രൂപ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അജയ്യെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...