സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയ പ്രവർത്തനം കൂടുതലാണ് ; രാജേന്ദ്ര അർലേക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ. സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയ പ്രവർത്തനം കൂടുതലാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കാണുന്നത്. ഇതു മാറിയാൽ മാത്രമേ അടുത്ത തലമുക്ക് പ്രയോജനം ഉണ്ടാകുകയുള്ളൂവെന്നും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ പറഞ്ഞു. അതേസമയം ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രം രാജ്ഭവനിൽ സ്ഥാപിച്ചതിൽ ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ ഗാന്ധി, അംബേദ്ക്കർ എന്നിവരുടെ ചിത്രമുയർത്തി എസ്എഫ്ഐ പ്രതിഷേധിച്ചു. ഭാരതാംബയുടെ ചിത്രത്തിനൊപ്പം ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗേവാറുടെയും രണ്ടാം സർസംഘ് ചാലക് എംഎസ് ഗോൾവാർക്കറുടെയും ചിത്രം കൂടി രാജ്ഭവനിലെ അതിഥി സ്വീകരണ മുറിയിൽ സ്ഥാപിച്ചതാണ് വിവാദമായത്. കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയാണ് കേരള സർവ്വകലാശാലയിലെ എസ്എഫ്ഐയുടെ പ്രതിഷേധം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...

മമത ബാനർജിക്ക് തിരിച്ചടി ; ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി തുടരും

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ...

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...