പത്തനംതിട്ട : മാഫിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍ വല്‍ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, തൃശ്ശൂര്‍ പൂരം കലക്കിയതിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ 75 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 മുതല്‍ 20 വരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 5 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ടൗണില്‍ നടക്കും. രാഷ്ട്രീയ വിശദീകരണയോഗം മുന്‍മന്ത്രിയും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ അഡ്വ. വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ജോമോന്‍ പുതുപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി. എം.പി, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹ സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും.