കൊല്ലം : ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം പഞ്ചായത്തിന്റെ കൊറ്റങ്കര ഡിവിഷന്റെ പരിധിയില്‍ വരുന്ന ജോണ്‍സ് കാഷ്യു ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ ആണ് ഗുരുതരമായ ചട്ട ലംഘനം നടത്തിയത്. സംഭവം അന്വഷിക്കുമെന്ന് വരണാധികാരി അറിയിച്ചു.
അതിനിടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. കടുത്ത ചട്ടലംഘനമാണ് നടന്നിരിക്കുമെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറിയിച്ചു.