Sunday, June 16, 2024 9:01 pm

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റണം ; ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ല കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ വിട്ടുനിന്നതും ജനങ്ങൾക്കിടയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതും വോട്ടിങ്ങ് ശതമാനം കുറയുന്നതിന് കാരണമായെന്ന് ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ല കമ്മിറ്റി വിലയിരുത്തി. ഈ നില തുടർന്നാൽ ജനാധിപത്യ ഭരണക്രമത്തിന് ഭീഷണിയാവുമെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റണമെന്നും കാലോചിതമായ മാറ്റങ്ങൾക്ക് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെ വിജയം സുനിശ്ചിതമാണെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവീ ബാലകൃഷ്ണൻ, എം ആർ.ജയപ്രസാദ്, അബ്ദുൾ കലാം ആസാദ്, അനൂപ് മോഹൻ, ജോസ് പനച്ചയ്ക്കൽ, എം.റ്റി.ശാമുവേൽ, വർഗീസ് പൂവൻ പാറ, പി.റ്റി.രാജു, പ്രകാശ് പേരങ്ങാഡ്, ഉഷ തോമസ്, മറിയാമ്മ വർക്കി, മേഴ്സി ശാമുവേൽ, അഡ്വ.ഷെറിൻ എം തോമസ്, വിജയലക്ഷ്മി ഉണ്ണിത്താൻ, ഓമന സത്യൻ, ജീബു എന്നിവർ പ്രസംഗിച്ചു.
ജൂൺ 5 ന് പൊതുസ്ഥലങ്ങളിലും ഭവനങ്ങളിലും ഔഷധ ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് ലോക പരിസ്ഥിതി ദിനം ആചരിക്കണമെന്നും തീരുമാനിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം ; ഒരാള്‍ പിടിയില്‍

0
കോഴിക്കോട് : ബംഗളൂരുവില്‍ നിന്നും വില്പനക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ട് വന്ന...

മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ‌

0
ലഖ്നൗ: മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ‌....

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍...

0
തൃശൂർ: 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന...

മോദി ശക്തനാണെന്ന് പറഞ്ഞത് ഏകാധിപതി എന്ന നിലയില്‍ ; ശോഭാ സുരേന്ദ്രന് മറുപടിയുമായി ജി...

0
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തനാണെന്ന് പറഞ്ഞതില്‍ തന്നെ അഭിനന്ദിച്ച ശോഭാ...