ജിദ്ദ: ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം ലഭ്യമാക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. ഇതാദ്യമായി ഇത്തവണ മിന പരിധിക്കുളളിൽ തന്നെ ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം ലഭിക്കും. മദീനയിലും ഹറമിനോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിരവധി പുതിയ സേവനങ്ങൾ ഇത്തവണ ഇന്ത്യൻ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ടെന്നും കോൺസൽ ജനറൽ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഹറമൈൻ ട്രെയിനിൽ നേരിട്ട് മക്കയിലേക്ക് യാത്ര ചെയ്യാനാകുക. മുംബൈ എംബാർക്കേഷൻ പോയിന്റിൽ നിന്ന് ജിദ്ദയിലെത്തുന്ന തീർഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവരെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 52,000 ഇന്ത്യൻ ഹാജിമാർ മക്കയിലും മദീനിയിലുമെത്തി.
മദീനയിൽ ഭൂരിഭാഗം ഇന്ത്യൻ തീർഥാടകർക്കും ഹറമിനോട് അടുത്തുള്ള മർക്കസിയ്യ ഏരിയിയിൽ തന്നെ താമസ സൗകര്യം ഒരുക്കാനായതും ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ ഇത്തവണ ആദ്യമായി മിനയിലും മിനാ പരിധിക്കുള്ളിൽ വരുന്ന 2,3,4 സോണുകളിൽ തന്നെ താമസ സൗകര്യം ലഭിച്ചു. അറഫയിൽ കൂളറുകൾക്ക് പകരം ഇത്തവണ എയർകണ്ടീഷനിംഗ് ചെയ്ത താമസ സൗകര്യവും ഇന്ത്യൻ ഹാജിമാർക്ക് നൽകുമെന്ന് കോൺസൽ ജനറൽ പറഞ്ഞു.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033