Monday, June 17, 2024 2:22 am

പേരുവാലിയിൽ മരം ഒടിഞ്ഞു ; തിരിഞ്ഞുനോക്കാതെ ഫയർ ഫോഴ്‌സും വനപാലകരും

For full experience, Download our mobile application:
Get it on Google Play

കോന്നി : കനത്ത മഴയെ തുടർന്ന് തണ്ണിത്തോട് റോഡ് പേരുവാലിയിൽ വട്ട മരം ഒടിഞ്ഞു വീണ് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായിട്ടും തിരിഞ്ഞു നോക്കാതെ വനം വകുപ്പും അഗ്നിരക്ഷാ സേനയും. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ആണ് കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലിഭാഗത്തെ ഇറക്കത്തിൽ വട്ടമരം ഒടിഞ്ഞു വീണത്. അപകടം സംഭവിക്കുന്നതിന് തൊട്ടുമുൻപ് ഈ വഴി വന്ന പിക് അപ് വാൻ തലനാരിഴക്കാണ് രക്ഷപെട്ടത്. ഇറക്കത്തിൽ മരം റോഡിന് കുറുകെ വീണതിനാൽ ഇരുഭാഗത്തുമുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ തടസപ്പെട്ടു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും ചെയ്‌തു.

സംഭവത്തെ തുടർന്ന് നാട്ടുകാർ കോന്നി അഗ്നിരക്ഷാ സേനയെയും വനപാലകരെയും നിരവധി തവണ ഫോണിൽ ബന്ധപെട്ടിട്ടും ഇവർ നടപടി സ്വീകരിക്കുവാനോ സ്ഥലത്ത് എത്തുവാനോ തയ്യാറായില്ല എന്നതാണ് പൊതു ജനങ്ങൾ ഉന്നയിക്കുന്ന ആക്ഷേപം. തുടർന്ന് തണ്ണിത്തോട് കെ എസ് ഇ ബി സെക്ഷൻ അധികൃതർ എത്തിയാണ് വട്ടമരം മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കിയത്. തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്തെ പാഴ് മരങ്ങൾ മുറിച്ചുമാറ്റുവാൻ നിരവധി തവണ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും പൂർത്തിയായിട്ടില്ല. കോന്നി, റാന്നി ഡിവിഷനുകളിൽ ഉൾപ്പെട്ട ഭാഗങ്ങളിലെ പാഴ്മരങ്ങൾ ആണ് നീക്കം ചെയ്യുവാൻ ഉള്ളത്. മുൻപും നിരവധി തവണ മരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടിരുന്നു. പാഴ്മരങ്ങൾ മുറിച്ചുമാറ്റുവാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി കാത്തിരിക്കുകയാണ് വനപാലകർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...