Wednesday, July 2, 2025 3:06 pm

ട്രെയിനിനു മുകളില്‍ കയറി കൊടി വീശിയ പാര്‍ട്ടി പ്രവര്‍ത്തകന് വൈദ്യുതാഘതമേറ്റ്‌ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ട്രെയിനിനു മുകളില്‍ കയറി കൊടി വീശിയ പാര്‍ട്ടി പ്രവര്‍ത്തകന് വൈദ്യുതാഘതമേറ്റ്‌ ദാരുണാന്ത്യം. ദളിത് നേതാവ് ഇമ്മാനുവല്‍ ശേഖരന്റെ 64-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ട്രെയിനിന് മുകളില്‍ കയറി നിന്ന് കൊടി വീശിയ യുവാവാണ് മരിച്ചത്.കൊടി വീശുന്നതിനിടെ മുകേഷിന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.

സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മുകേഷ് കയറിയത്. ഇതിനിടെ ട്രെയിന്‍ പുറപ്പെട്ടു . പിന്നാലെയാണ് കൊടിവീശിയ യുവാവിന് വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റത് . പ്ലാറ്റ് ഫോമിലുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യുവാവ് ട്രെയിനിന് മുകളില്‍ കയറിയത്. ഷോക്കേറ്റതിന് പിന്നാലെ മുകേഷ് ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ച്‌ വീണു. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ പരമക്കുടിയിലെ ഇമ്മാനുവല്‍ ശേഖരന്റെ സ്മാരകം സന്ദര്‍ശിച്ച്‌ ആദരം അര്‍പ്പിച്ചു. നിലിവില്‍ ജില്ലയില്‍ 144 ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇമ്മാനുവല്‍ ശേഖരന്റെ ചരമ ദിവസ പൂജയും ഒക്ടോബര്‍ 30ന് പശുമ്പൊന്‍ മുത്തുരാമലിംഗ തേവരുടെ ഗുരുപൂജയും കണക്കിലെടുത്താണ് 144 ഏര്‍പ്പെടുത്തിയിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിത വേഗത്തിലെത്തിയ കാർ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

0
ബംഗളുരു: അമിത വേഗത്തിലെത്തിയ ഇന്നോവ കാർ റോഡിൽ പെട്ടെന്ന് വെട്ടിക്കാൻ ശ്രമിച്ചതിനെ...

പത്തനംതിട്ടയിലെ സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങൾ ; അപാകതകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

0
പത്തനതിട്ട : പിറ്റിസി വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ...

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...