നോയ്ഡ: പിതാവിനെതിരേ ഉയർന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളെന്ന് ബിജെപി സ്ഥാനാർഥിയും ബ്രിജ് ഭൂഷൺ സിംഗിന്റെ മകനുമായ കരൺ ഭൂഷൺ സിംഗ്. പിതാവിനെപ്പോലെ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്ന് കരൺ ഭൂഷൺ പറഞ്ഞു. ജനങ്ങൾ എന്റെ പിതാവിനെ പിന്തുണയ്ക്കുകയും എന്റെ കുടുംബത്തോടൊപ്പം നിൽക്കുകയുംചെയ്തു. ഈ പിന്തുണ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ കൈസർഖഞ്ചിലെ ബിജെപി സ്ഥാനാർഥിയാണ് കരൺ ഭൂഷൺ, ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എംപിയുമായിരുന്ന ബ്രിജ് ഭൂഷൺ സിംഗിന്റെ മകനാണ് കരൺ. ഗുസ്തി താരങ്ങളുടെ ലൈംഗീകാതിക്രമ പരാതിയെതുടർന്ന് ബ്രിജ് ഭൂഷണ് ഇത്തവണ ബിജെപി സീറ്റ് നൽകിയില്ല. പകരം മകൻ കരണിനാണ് സ്ഥാനാർഥിയാകാൻ അവസരം നൽകിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























