പുനലൂര്‍: കാരവാളൂര്‍ പഞ്ചായത്തില്‍നിന്ന് ഡി.വൈ.എഫ്.ഐ മുന്‍ ജില്ല ഭാരവാഹിയടക്കമുള്ള നൂറോളം പേര്‍ പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു.
ഡി.വൈ.എഫ്.ഐ നേതാവായ ശരണ്‍ ശശിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലേക്ക് വന്നവരെ സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്‍റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള അറിയിച്ചു. ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തില്‍ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു.