പൊതുമരാമത്ത് റോഡില്‍ ഉണ്ടായ അഗാധ ഗര്‍ത്തത്തില്‍ മെറ്റലുമായിവന്ന ടോറസ് കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ചെറുതോണി: പൊതുമരാമത്ത് റോഡില്‍ ഉണ്ടായ അഗാധ ഗര്‍ത്തത്തില്‍ മെറ്റലുമായിവന്ന ടോറസ് കുടുങ്ങി. ചെറുതോണി-മണിയാറന്‍കുടി പൊതുമരാമത്ത് റോഡില്‍ ലക്ഷംകവലക്കും മണിയാറന്‍കുടി പോസ്റ്റോഫീസിനുമിടയില്‍ ഇന്നലെ ഉച്ചക്ക് 12.45ടെയാണ് സംഭവം.

റോഡിലെ കലുങ്കിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ലോഡുമായിവന്ന ലോറി കലുങ്കിലൂടെ കടന്നുപോകുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാണ് ഗര്‍ത്തം രൂപപ്പെട്ടത്. ലോറിയുടെ പിന്നിലെ ചക്രങ്ങള്‍ കുഴിയില്‍ താഴ്ന്നതോടെ വാഹനം മുന്നോട്ടുപോകാനാവാതെ കുടുങ്ങുകയായിരുന്നു. മണിയാറന്‍കുടിയിലേക്ക് മെറ്റലുമായി വന്ന ലോറിയാണ് റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ജെസിബി എത്തിച്ചാണ് കുഴിയില്‍ നിന്ന് ലോറി ഉയര്‍ത്തി മാറ്റിയത്. ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ത്തം ആറടിയിലധികം താഴ്ചയിലുള്ളതാണ്. പിഡബ്‌ളിയുഡി ഉദ്യോഗസ്ഥരെത്തി കലുങ്കിന്റെ ബലപരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...