പത്തനംതിട്ട : പോളിടെക്‌നിക് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനായി താഴെ പറയുന്ന സമയ ക്രമമനുസരിച്ച് മഹാകവി വെണ്ണികുളം ഗോപാലകുറുപ്പ് മെമ്മോറിയല്‍ ഗവ.പോളിടെക്‌നിക്കില്‍ എത്തേണ്ടതാണ്. ഇതിനായി എല്ലാ അസല്‍ രേഖകള്‍, ടി.സി, കോണ്ടക്‌ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക തുടങ്ങിയവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ അലോട്ട്‌മെന്റ് നിലനിറുത്തി ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ അസല്‍ രേഖകളുമായി ഹാജരായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
സമയക്രമങ്ങള്‍;
ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് നാലുവരെ സിവില്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്. നവംബര്‍ രണ്ട് രാവിലെ 8 മുതല്‍ വൈകിട്ട് നാലുവരെ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. പ്രവേശനത്തിനായി എത്തുന്നവര്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നുണ്ട്.