നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പൂനെ: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. ഒരു സാരിയില്‍ പൊതിഞ്ഞാണ് രണ്ടു പേര്‍ ബൈക്കില്‍ കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചത്. കുഴിയെടുത്ത ശേഷം കുഞ്ഞിനെ കുഴിയില്‍ക്കിടത്തി മണ്ണിട്ട് മൂടാനുള്ള ശ്രമത്തിനിടെ ശരീരത്തില്‍ ശക്തിയില്‍
മണ്ണുപതിച്ച വേദനയില്‍ ചോരക്കുഞ്ഞ് വാവിട്ടു നിലവിളിക്കാന്‍ തുടങ്ങിയത് തൊട്ടടുത്ത വയലില്‍ പണിതുകൊണ്ടിരുന്ന കര്‍ഷകന്‍ പ്രകാശ് പാണ്ഡുരംഗ്‌ കേള്‍ക്കുകയും ഉടനടി അവിടേക്കയാള്‍ ഓടിയെത്തുകയുമായിരുന്നു.

കര്‍ഷകനെ കണ്ടയുടന്‍ ഉദ്യമം പാതിയില്‍ ഉപേക്ഷിച്ച്‌ കുറ്റവാളികള്‍ അയാളെ തള്ളിയിട്ടിട്ടു ബൈക്കില്‍ക്കയറി രക്ഷപെടുകയായിരുന്നു. കുഞ്ഞിന്റെ പകുതി ശരീരം മണ്ണില്‍ മൂടിയ നിലയിലായിരുന്നു. കരച്ചില്‍ നിര്‍ത്താതിരുന്ന കുഞ്ഞിനെ പുറത്തെടുത്ത് ആളുകളെ വിളിച്ചുകൂട്ടി പോലീസില്‍ അയാള്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കുഞ്ഞിപ്പോള്‍ സിവില്‍ ആശുപത്രിയിലാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

പൂനെയിലെ പുരന്തറിലുള്ള അംബോഡി എന്ന സ്ഥലത്താണ് ഇന്നുരാവിലെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ ഈ സംഭവം നടന്നത്. കുഞ്ഞിന്റെ മാതാപിതാക്കളെപ്പറ്റിയോ, കുഞ്ഞിനെ ജീവനോടെ കുഴിച്ചിടാന്‍ വന്നവരെപ്പറ്റിയോ ഇതുവരെ പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...