പോൺ നായികയ്ക്ക് പണം നൽകിയ കേസ് ; ട്രംപിന്റെ വിചാരണ നാളെ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: വിവാഹേതര ലൈംഗികബന്ധം മറച്ചുവെക്കാൻ പോൺനായിക സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസുമായി ബന്ധപ്പെട്ട് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. ന്യൂയോർക്കിലെ കോടതിയിൽ നടക്കുന്ന വിചാരണയിൽ 12 അംഗ ബെഞ്ച് വാദം കേൾക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഏഴുമാസം ശേഷിക്കേയാണ് ക്രിമിനൽ വിചാരണ തുടങ്ങുന്നത്. ഉൾപ്പാർട്ടിതിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു. നവംബർ അഞ്ചിനാണ് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌ സമയത്ത് അിവിഹിതബന്ധം മറച്ചുവെക്കാൻ ട്രംപ്, നടിക്ക് പണം നൽകിയെതെന്നാണ് കേസ്. ഇതുകൂടാതെ ട്രംപിന്റെ പേരിൽ മൂന്ന് ക്രിമിനൽക്കേസുകളാണ് നിലവിലുള്ളത്. 2021 ജനുവരി ആറിന്റെ കാപിറ്റോൾ കലാപാഹ്വാനം, പ്രസിഡന്റായിരുന്ന സമയത്ത് ഔദ്യോഗികരഹസ്യരേഖകൾ അലക്ഷ്യമായി കൈകാര്യംചെയ്തു, 2020-ൽ ജോർജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്നിവയാണത്. യു.എസിന്റെ ചരിത്രത്തിലാദ്യമായി ക്രിമിനൽവിചാരണ നേരിടുന്ന മുൻപ്രസിഡന്റുകൂടിയാണ് ട്രംപ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....