സ്വകാര്യ വ്യക്തി തടഞ്ഞുവെച്ച കുളവും വഴിയും റവന്യൂ വകുപ്പ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കാരിക്കോട് വില്ലേജിലെ നടയം ഭാഗത്ത് എസ് സി വിഭാഗങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് സ്വകാര്യ വ്യക്തി തടഞ്ഞ് വെച്ച കുളവും വഴിയും തൊടുപുഴ തഹസില്‍ദാര്‍ അനില്‍ കുമാര്‍ എം സ്ഥലത്തെത്തി ജനങ്ങള്‍ക്ക് തുറന്ന് നല്‍കി. അറുപത്തിയഞ്ച് വര്‍ഷമായി പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കുളമാണ് പട്ടയഭൂമിയാണെന്ന പേരില്‍ പുതുക്കളത്തില്‍ സാമുവല്‍ ബേബി എന്നയാള്‍ വഴിയടച്ച്‌ നിഷേധിച്ചത്.

ഇതിനെതിരെ സമീപവാസികളും, കെ പി എം എസ്സും മുഖ്യമന്ത്രി, കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ നാല് വര്‍ഷം മുന്‍പ് പട്ടയം ലഭിക്കുവാന്‍ സ്വകാര്യ വ്യക്തി നല്‍കിയ വിവരങ്ങളും നടപടികളും തെറ്റാണെന്ന തഹസില്‍ദാര്‍, വില്ലേജ് ആഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പട്ടയം റദ്ദ് ചെയ്യാന്‍ ഇടുക്കി ആര്‍ഡിഒ ഉത്തരവിടുകയും തൊടുപുഴ തഹസില്‍ദാര്‍ പട്ടയം റദ്ദ് ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴ പോലീസ് എസ് എച്ച്‌ ഒ വിഷ്ണു കുമാര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസികള്‍ക്ക് സ്വകാര്യ വ്യക്തി കുടിവെള്ളം നിഷേധിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടെന്നും ബോധ്യപ്പെടുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ കേസ്സ് ഉണ്ടെങ്കില്‍ പോലും കുടിവെള്ളം നിഷേധിക്കാന്‍ കഴിയില്ലെന്നും ഉടന്‍ കുളവും വഴിയും തുറന്ന് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതേ തുടര്‍ന്ന് തൊടുപുഴ തഹസില്‍ദാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും കുളവും വഴിയും തുറന്ന് നല്‍ക്കാന്‍ കളക്ടര്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തുകയും ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് കാരിക്കോട് വില്ലേജ് ആഫീസര്‍ ശ്രീകാന്ത്, തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ നൗഷാദ് റ്റിറ്റി, എസ് ഐ ഹരികുമാര്‍ പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വഴിയും കുളവും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന് പരാതി

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം: പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...