പൊന്‍കുന്നം : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. കുന്നുംഭാഗം സ്വദേശി പ്രവീണ്‍, പുഞ്ചവയല്‍ സ്വദേശിയായ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ ജിഷ്ണു, കുന്നുംഭാഗം സ്വദേശി ജോണ്‍ ഫ്രാന്‍സിസ് (അച്ചു) എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രദേശത്ത് യുവാക്കളുടെ സംഘം പതിവായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതായി പോലീസില്‍ പരാതിയുണ്ടായിരുന്നു.
പോലീസ് പലതവണ സ്ഥലത്ത് പരിശോധനക്കെത്തുകയും ചെയ്തിരുന്നു. പോലീസില്‍ അറിയിച്ചത് പ്രവീണും ജിഷ്ണുവുമാണെന്നാരോപിച്ച് സംഘം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഈ സംഘത്തിലുള്ളയാളാണ് പരിക്കേറ്റ ജോണ്‍ ഫ്രാന്‍സിസ്. പ്രതികളെ പൊന്‍കുന്നം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.





























