പൊന്‍കുന്നം ചിട്ടിത്തട്ടിപ്പ് : മൂന്നുമാസത്തിനകം പണം നല്‍കുമെന്ന് നടത്തിപ്പുകാര്‍

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ഒന്‍പത് സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ ചിട്ടിയില്‍ ഒന്നരക്കോടി രൂപയോളം കിട്ടാനുള്ളവര്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ പണം കൊടുത്തു തീര്‍ക്കാമെന്ന് ധാരണ. പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ പണം കിട്ടാനുള്ളവര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചിട്ടിനടത്തിപ്പുകാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.

സി.പി.എമ്മിന്റെ മുന്‍ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്തിലുള്ള ഒന്‍പതുപേര്‍ ചേര്‍ന്ന് നടത്തിയ ചിട്ടിയിലാണ് 154 പേര്‍ക്ക് പണം കിട്ടാനുള്ളത്. ഒന്നരലക്ഷം രൂപയുടെ ചിട്ടിയില്‍ ഒരു ലക്ഷം രൂപയിലേറെ ഓരോരുത്തരും തവണ അടച്ചിട്ടുണ്ട്. ചിട്ടി കിട്ടിയവര്‍ക്കാര്‍ക്കും പണം നല്‍കിയിട്ടില്ല. ആകെ നല്‍കിയത് ശനിയാഴ്ച വൈകീട്ട് പൊന്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌ വീതം വെച്ച 5,40,000 രൂപ മാത്രമാണ്. ഇതില്‍ നിന്ന് മൂവായിരം രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....