സിഐടിയു ഊരുവിലക്ക് : സംരഭകരെ സിപിഎം ആട്ടിയോടിക്കുകയാണെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കണ്ണൂര്‍ മാതമംഗലത്ത് സിഐടിയു ഊരുവിലക്കിനെ തുടര്‍ന്ന് സംരഭകന് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരത തെളിയിക്കുന്ന സംഭവമാണ്. തങ്ങള്‍ വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങിയ ഉപഭോക്താവിനെ അടിച്ചോടിച്ച സിഐടിയുക്കാര്‍ ഭരണത്തിന്റെ തണത്തില്‍ നിയമം കൈയ്യിലെടുക്കുകയാണ്.

വ്യവസായമോ കച്ചവടമോ തുടങ്ങാന്‍ സാധ്യമാകാത്ത തരത്തില്‍ കേരളത്തെ മാറ്റിയവരാണ് യുപിയെയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നത്. കേരളത്തില്‍ എന്തുകൊണ്ട് നിക്ഷേപകര്‍ വരുന്നില്ലെന്നതിന് പാഴൂര്‍ പടിപ്പുര വരെ പോവേണ്ടതില്ല. നിലവില്‍ സംസ്ഥാനത്തുള്ള നിക്ഷേപകര്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും സംരക്ഷണം കൊടുക്കുകയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

സിഐടിയു ഗുണ്ടകള്‍ ഉപഭോക്താവിനെ മര്‍ദ്ധിച്ചിട്ടും പോലീസ് കാഴ്ചക്കാരായി ഇരിക്കുകയാണ്. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് സിഐടിയു. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നോക്കുകൂലിക്കെതിരെ ഒരു നടപടിയുമെടുക്കാത്ത ഇടത് സര്‍ക്കാര്‍ കേരളത്തിലെ വ്യാവസായിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുന്നതില്‍ ആനന്ദം കാണുകയാണ്. നിക്ഷേപകരെ പരിഗണിക്കുന്ന കാര്യത്തില്‍ പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...