മലപ്പുറം : സുരക്ഷാ ചുമതലയുള്ള പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊന്നാനി ട്രഷറി അടച്ച് സ്ഥലത്ത് അണുനശീകരണം നടത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്ക്, താനൂര്‍ നഗര സഭ, എടക്കര ഗ്രാമപഞ്ചായത്തില്‍ 3,4,5 വാര്‍ഡുകള്‍, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21 ാം വാര്‍ഡ് എന്നിവിടങ്ങളില്‍ ജില്ലാഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതോടൊപ്പം തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.
സുരക്ഷാ ചുമതലയുള്ള പോലീസുകാരന് കോവിഡ് ; പൊന്നാനി ട്രഷറി അടച്ചു
RECENT NEWS
Advertisment