പേടി സ്വപ്നമായി തണുങ്ങാറ് റോഡിലെ പൊന്തക്കാട്

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പ്രമാടത്തെ വലഞ്ചുഴിയുമായി ബന്ധിപ്പിക്കുന്ന തണുങ്ങാറ് പാലം റോഡിലെ പൊന്തക്കാട് നാട്ടുകാരുടെയും യാത്രക്കാരുടെയും പേടി സ്വപ്നമാകുന്നു.  പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ പ്രദേശം. പ്രമാടത്തെയും വലഞ്ചുഴിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തണുങ്ങാറ് വലിയ തോടിന് കുറുകെയുള്ള ചെറിയ പാലമാണിത്. വലഞ്ചുഴി ദേവീക്ഷേത്രത്തിലേക്കുള്ള എളുപ്പവഴികൂടിയാണിത്. പുലർച്ചെയും സന്ധ്യയ്ക്കും നിരവധി ഭക്തരാണ് ഇതുവഴി കടന്നുപോകുന്നത്.

സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് പൊന്തക്കാട് രൂപപ്പെട്ടിരിക്കുന്നത്. നാട്ടുകാർ ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ വസ്തുവായതിനാൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇത്തരം കാടുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം വസ്തു ഉടമയ്ക്ക് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ട്. കാടു വളർന്നതോടെ ഇരുളിന്റെ മറവിൽ ഇവിടെ മാലിന്യ നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. പ്രദേശത്തെ ഭീതിയിലാഴ്ത്തുന്ന പൊന്തക്കാട് വെട്ടിത്തെളിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...