മദ്യപിച്ച് ലക്ക്‌കെട്ടവര്‍ ഒടിച്ച കാര്‍ വിദ്യാര്‍ത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചേര്‍ത്തല പൂച്ചാക്കലില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ടെത്തിയ കാര്‍ പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ കാര്‍ മറ്റൊരു സൈക്കിളിലും ബൈക്കിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം.

ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെയാണ് കാര്‍ ഇടിച്ചത്. രണ്ടുപേർ കനാലിലേക്കാണു വീണത്. അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർ‍ഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്. കാർ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്ക്  ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുമ്പ് കാര്‍ ഒരു ബൈക്കിനെയും ഇടിച്ചിട്ടിരുന്നതായാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...