കര്‍ണാടകയിലും പുതുതായി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതോടെ ഇന്ത്യയില്‍ 56 ആയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണാടകയിലും പുതുതായി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതോടെ ഇന്ത്യയില്‍ വൈറസ്​ ബാധിച്ചവരുടെ എണ്ണം 56 ആയി. കേരളത്തില്‍ ആറുപേര്‍ക്കാണ്​ പുതുതായി വൈറസ്​ ബാധസ്ഥിരീകരിച്ചത്.  ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 12 ആയി. കര്‍ണാടകയില്‍ മൂ​ന്നുപേര്‍ക്കാണ്​ രോഗബാധ കണ്ടെത്തിയത്​. കഴിഞ്ഞദിവസം ബംഗളൂരുവില്‍ ഒരാള്‍ക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

തമിഴ്​നാട്ടില്‍ രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ഏഴുപേര്‍ ഉള്‍പ്പെടെ എട്ടുപേരുടെ സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ ആര്‍ക്കും വൈറസ്​ ബാധയില്ലെന്ന്​ തമിഴ്​നാട്​ ആരോഗ്യമ​​ന്ത്രി സി. വിജയഭാസ്​കര്‍ അറിയിച്ചു. നേരത്തേ രോഗം സ്​ഥിരീകരിച്ച 45കാരന്‍ സുഖം പ്രാപിച്ച്‌​ വരുന്നതായും അദ്ദേഹം അറിയിച്ചു.

മഹാരാഷ്​ട്രയിലും രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നിന് ദുബൈയില്‍ നിന്നെത്തിയ പുണെ സ്വദേശികളായ ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ മകന്‍, മകള്‍, മറ്റുകുടുംബാംഗങ്ങള്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. മഹാഷ്​ട്രയില്‍ ഇതുവരെ പരിശോധിച്ച 282 പേരില്‍ രണ്ടുപേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് നിരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ്‌ അവാതെ പറഞ്ഞു.

ലൈവ് വീഡിയോകള്‍ തല്‍സമം കാണുന്നതിന് പത്തനംതിട്ട മീഡിയാ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക . ലിങ്ക് http://www.facebook.com/mediapta

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...