നവരാത്രി ; ഒക്ടോബര്‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. വിവിധ ഹൈന്ദവ സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ഇത്തവണ ഞായറാഴ്ച വൈകിട്ടു മുതലാണ് പൂജ തുടങ്ങുന്നത്. അതിനാല്‍ തിങ്കളാഴ്ച പ്രവൃത്തിദിനമാക്കുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രയാസം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.

അഷ്ടമി തിഥി വരുന്ന ദിവസം പുസ്തകം പൂജയ്ക്കു വയ്ക്കുന്നവര്‍ പിറ്റേന്ന് നവമിക്ക് എഴുത്തും വായനയും ഒഴിവാക്കി പൂജയ്ക്കിരിക്കണമെന്നാണ് വിശ്വാസം. തുടര്‍ന്നു ദശമി പുലരിയില്‍ പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ഇതാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്.തിങ്കളാഴ്ചത്തെ അവധിക്കു പകരം ആവശ്യമെങ്കില്‍ മറ്റേതെങ്കിലും ദിവസം പുനക്രമീകരണം അതതു സ്ഥാപനങ്ങള്‍ക്കു തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...