ആര്‍എസ്‌എസിന്റെയും എസ്ഡിപിഐയുടെയും നിലനിൽപ്പ് പരസ്പര സഹായത്തോടെ ; വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആര്‍എസ്‌എസിന്റെയും എസ്ഡിപിഐയുടെയും നിലനില്പ് പരസ്പര സഹായത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ആര്‍എസ്‌എസും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും പരത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും വിഡി സതീശന്‍ പറഞ്ഞു. ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അവരെ നിയന്ത്രിക്കണം. വര്‍ഗീയമായ വിഭജനം നടത്താന്‍ പാടില്ല. ഭാരത് ജോഡോ യാത്രയുടെ സന്ദേശവും അത് തന്നെയാണ്, ഒന്നിപ്പിക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയാണെങ്കിലും ആര്‍എസ്‌എസിന്റെയാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിഭജിപ്പിക്കുകയാണ് ലക്ഷ്യം. അതിനെ രാഷ്ട്രീയമായി ചെറുക്കും. ആര്‍എസ്‌എസും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. വെറുപ്പും വിദ്വേഷവും തന്നെയാണ് അവരുടെയും. ഇപ്പൊ ബാലന്‍സ് ചെയ്യാന്‍ വേണ്ടി പറയുകയല്ല. അവരും ഇതുതന്നെയാണ് പണി. അവരും ഇതുപോലെ തന്നെ ജോലി ചെയ്യുന്ന ആളുകളാ. ഇതുപോലെ തന്നെ വെറുപ്പാണ്.”- വിഡി സതീശന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുസ്ലിം ലീഗ് സ്വാഗതം ചെയ്തിരുന്നു. പണ്ട് ആര്‍എസ്‌എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരികെവന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...