യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ഗ്ലോബൽ ആവാർഡ് പൂജ രമേശിന് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സംഗീത മേഖലയിൽ മികവ് തെളിയിച്ച പൂജക്ക് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ഗ്ലോബൽ അവാർഡ്. പെരിങ്ങോട്ടുകര ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ യു . ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അവാർഡ് ദാനം നിർവ്വഹിച്ചു. ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ സർട്ടിഫിക്കറ്റ് നൽകി. പൂജ രമേശ് (26), ഓട്ടിസത്തെ അതിജീവിച്ച് കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയതിനും, ലൈറ്റ് മ്യൂസിക്കിലും വിവിധ സംഗീത ശാഖകളിലും മികവ് തെളിയിച്ചതിനുമാണ് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ അംഗീകാരം ലഭിച്ചത്.

തൃശൂർ വൃന്ദാവൻ പാലസിൽ രമേശൻ സുജാത ദമ്പതികളുടെ മകളാണ് പൂജ. അമൃത ടിവി റെഡ് കാർപറ്റ്, കോമഡി മാസ്റ്റേഴ്സ് തുടങ്ങിയ പരിപാടികളിലും, ഗുഡ്നസ് TV ഇൻ്റെർവ്യൂവിലും പങ്കെടുത്തിട്ടുണ്ട്. മലയാളത്തിലും, ഇംഗ്ലീഷ് ഭാഷയിലും ഉള്ള ദിനപത്രങ്ങളും മാസികകളും പൂജയുടെ നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 15 ൽപരം കർണാടക വോക്കൽ കച്ചേരികൾ നടത്തി. പത്ത് വർഷമായി പൂജയെ കർണാടക സംഗീതം അഭ്യസിപ്പിക്കുന്നത് നാരായണൻ ദേശമംഗലമാണ്. തൃശൂർ ചേതനസംഗീത നാട്യ അക്കാദമിയിലാണ് പൂജ പഠിയ്ക്കുന്നത്. അക്കാദമി ഡയറക്ടർ ഫാ. പോൾ പൂവ്വത്തിങ്കിലിൻ്റെ നിർലോഭമായ പ്രോത്സാഹനം പൂജയ്ക് ലഭിക്കുന്നുണ്ട്.

സംഗീത രംഗത്ത് പൂജയുടെ വ്യത്യസ്ത കഴിവുകൾ കണക്കിലെടുത്താണ് കൽക്കട്ട ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ യു. ആർ. ബി ഗ്ലോബൽ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് സി.ഇ. ഒ ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവർ അറിയിച്ചു.
ഫെബ്രുവരി 18 ന് പെരിങ്ങോട്ട്കര ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ പൂജ വിവിധ കീർത്തനങ്ങൾ ആലപിച്ചു. പ്രസ്തുത ചടങ്ങിൽ ദേവസ്ഥാനം പി. ആർ. ഒ ഹരിദാസ്, ഗിന്നസ് മുരളി നാരായണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കെഎസ്ആർടിസി നവീകരണം , ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

തിയറ്ററുകളിലെ ഭക്ഷണവില നിയന്ത്രണം ; മേയർ വി വി രാജേഷിന്‍റെ പ്രസ്താവന വെറും പി...

0
പാലക്കാട്: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ കുടിവെള്ളത്തിനും ഭക്ഷണസാധനങ്ങൾക്കും അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി...