Thursday, April 25, 2024 11:40 am

സ്വത്ത് തര്‍ക്കം : ഭാര്യാപിതാവിനെയും സഹോദരനെയും യുവാവ് കുത്തിക്കൊലപ്പടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വത്ത് തര്‍ക്കം ഭാര്യാപിതാവിനെയും സഹോദരനെയും യുവാവ് കുത്തിക്കൊലപ്പടുത്തി. പൂജപ്പുരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുടവന്‍ മുഗള്‍ സ്വദേശി സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുനിലിന്റെ മരുമകന്‍ അരുണ്‍ എന്ന യുവാവാണ് ഇരുവരെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

പൂജപ്പുരയിലെ ഓട്ടോഡ്രൈവറാണ് സുനില്‍. ഇയാളുടെ മകളുടെ ഭര്‍ത്താവായ അരുണ്‍ രാത്രി എട്ട് മണിയോടെ വീട്ടിലെത്തുകയും തുടര്‍ന്ന് തര്‍ക്കം സൃഷ്‌ടിച്ച ശേഷം സുനിലിനേയും അഖിലിനേയും കുത്തുകയുമായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതി അരുണും ഭാര്യയുമായി കുറച്ചു ദിവസങ്ങളായി പിണങ്ങി കഴിയിരുകയായിരുന്നു. സ്വന്തം കുടുംബത്തടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.

അരുണും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു. ഇവരെ തിരികെ കൊണ്ടുപോകാനായി അരുണ്‍ വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നു സുനില്‍ പറഞ്ഞതു പ്രകോപനത്തിനു കാരണമായി . ഇതിനൊപ്പം സ്വത്ത് വിഷയത്തിലെ ചര്‍ച്ചകളും ഇവിടെ നടന്നു. സ്വത്തിന് വേണ്ടിയാണ് മകളെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്ന നിഗമനത്തിലായിരുന്നു സുനില്‍. അതുകൊണ്ട് കൂടിയാണ് ശക്തമായി ഈ നീക്കത്തെ എതിര്‍ത്തത്. തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും അഖിലിനെയും അരുണ്‍ കുത്തുകയായിരുന്നു. ഇരുവരെയും ക്രൂരമായി കുത്തിയ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൂജപ്പുര ജങ്ഷനില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി, മണിപ്പൂരിൽ അത് നേരിട്ട് കണ്ടു ;...

0
കൊച്ചി: ഡൽഹി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതിൽ പ്രതികരണവുമായി എറണാകുളത്തെ...

അഞ്ച് മാസമായി മഞ്ഞുമൂടിക്കിടന്ന സഞ്ചാരികളുടെ സ്വപ്ന പാത മണാലി – ലേ ഹൈവേ വീണ്ടും...

0
മണാലി : സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു....

ജേക്കബ് തോമസിനെതിരായ അഴിമതി കേസിൽ നെതർലൻഡ്സിൽ നിന്നുള്ള വിവരങ്ങൾക്ക് കേന്ദ്രത്തെ സമീപിച്ച് കേരളം

0
ന്യൂഡൽഹി: മുൻ ഡി.ജി.പി. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച്...

തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ച ; സ്ഥാനാർഥി ആൻ്റോ ആൻ്റണിയും യുഡിഎഫ് നേതാക്കളും പത്തനംതിട്ട ...

0
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ച ആരോപിച്ച് സ്ഥാനാർഥി ആൻ്റോ ആൻ്റണിയും യുഡിഎഫ്...