മുംബൈ : നടി പൂനം പാണ്ഡെയെ മർദ്ദിച്ച കേസിൽ ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തേയും ഭർത്താവ് തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. ഗോവയിൽ ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സംഭവം. അന്ന് നടി പോലീസിൽ പരാതി നൽകിയപ്പോൾ ഇയാളെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പൂനം തന്നെയാണ് പരാതി പിൻവലിച്ച് ഇയാളെ പുറത്ത് കൊണ്ടുവന്നത്. ചെറിയ പ്രശ്നങ്ങൾ മാത്രമേ തങ്ങൾ തമ്മിൽ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്.