രണ്ട് ലക്ഷത്തിലേറെ പൊതിച്ചോറുകള്‍ ; ഡി.വൈ.എഫ്.ഐയുടെ ‘ഹൃദയപൂർവ്വം’ നൂറ് ദിവസം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗവ.മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ യുടെ ഹൃദയപൂർവ്വം പദ്ധതി നൂറ് ദിവസം പിന്നിടുന്നു. ഇത് വരെ രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ്  ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ വിതരണം ചെയ്തത്. ഓരോ ദിവസവും ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റികൾക്ക് കീഴിലെ യൂണിറ്റുകളിലുള്ള വീടുകളിൽ നിന്നും പ്രവർത്തകർ നേരിട്ടെത്തി ശേഖരിക്കുന്നത് മൂവായിരത്തിലധികം ഭക്ഷണപ്പൊതികളാണ്. ഇവ പിന്നീട് വാഹനങ്ങളിലാക്കി മെഡിക്കൽ കോളജിലെത്തിക്കും. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള കരുതലാണിത്.

2021 ആഗസ്റ്റ് 21 മുതലാണ് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം തുടങ്ങിയത്. കൊവിഡ് കാലം തൊഴിൽ നഷ്ടപ്പെട്ടവരടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പദ്ധതി ഏറെ സഹായകരമായി.  തൊഴിലൊന്നുമില്ലാതെ മെഡിക്കൽ കോളജ് പരിസരത്ത് കഴിയുന്ന രോഗികളല്ലാത്തവരും ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നു. രണ്ട് ലക്ഷത്തിൽ കൂടുതൽ പൊതിച്ചോറുകൾ ഇതിനകം വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...