കോന്നി : പൂവൻപാറയിൽ പുനലൂർ മൂവാറ്റുപുഴ റോഡിന് സമീപത്ത് കൂടി ഒഴുകുന്ന തോട്ടിൽ മത്സ്യാവശിഷ്ടങ്ങൾ തള്ളുന്നത് വ്യാപകമാകുന്നതായി പരാതി. രാത്രിയിലും ആളൊഴിഞ്ഞ സമയങ്ങളിലുമാണ് അഴുകിയ മത്സ്യ മാംസാവശിഷ്ടങ്ങൾ തോട്ടിലേക്ക് തള്ളുന്നത്. മത്സ്യാവശിഷ്ടങ്ങൾ അഴുകുന്ന ദുർഗന്ധം പ്രദേശവാസികളെ ദുരിത്തിലാക്കുന്നുണ്ട്. അഴുകിയ മത്സ്യ അവശിഷ്ടങ്ങൾ സമീപത്തെ ശുദ്ധജലാശയങ്ങളിലേക്കും ഒഴുകി എത്തുന്നുവെന്നും പരാതി ഉണ്ട്. എന്നാൽ ഈ വിഷയത്തിൽ കോന്നി ഗ്രാമപഞ്ചായത്തോ ആരോഗ്യ വിഭാഗമോ ബന്ധപ്പെട്ട അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലം കൂടി ആയതിനാൽ ഇത് പകർച്ച വ്യാധികൾ പടരുന്നതിന് കാരണമാകുമെന്നും ജനങ്ങൾക്ക് ആശങ്കയുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
പൂവൻപാറയിൽ തോട്ടിൽ മത്സ്യാവശിഷ്ടങ്ങൾ തള്ളുന്നത് വ്യാപകമാകുന്നതായി പരാതി
RECENT NEWS
Advertisment